ഒഴിവുസമയങ്ങളില്‍ ജോലിയുടെ സംഘര്‍ഷങ്ങളില്‍ നിന്നു മാറി കാരംസ്,ചെസ്സ് മുതലായ വിനോദങ്ങളില്‍ ഏര്‍പ്പെടുക ,കൂടാതെ കുടുംബങ്ങളുടെ ഒത്തുചേരല്‍,സൗഹൃദ സംഭാഷണങ്ങള്‍,ആരോഗ്യകരവും ജൈവീകവുമായ ചര്‍ച്ചകള്‍,കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ സംഗീതോപകരണങ്ങളിലുള്ള പരിശീലനം,സിനിമാ പ്രദര്‍ശനം,വിവിധ തരത്തിലുള്ള പഠന ക്ലാസുകൾ,സേവന പ്രവര്‍ത്തനങ്ങള്‍,തുടങ്ങിയ അനേകം കാര്യങ്ങള്‍ നടപ്പിലാക്കുവാനുള്ള ഈ എളിയ ശ്രമത്തിന് വെസ്റ്റണിലെ എല്ലാ മലയാളികളുടേയും ആത്മാര്‍ത്ഥമായ സഹകരണങ്ങള്‍ ഞങ്ങള്‍ക്കാവശ്യമുണ്ട്.എല്ലാ മലയാളി കുടുംബങ്ങളേയും ഈ അവസരത്തില്‍ ഈ സംഘടനയിലേക്ക് സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
വെസ്റ്റണ്‍ സൂപ്പര്‍ മെയറിലും പരിസരപ്രദേശത്തുമുള്ള മലയാളി കുടുംബങ്ങളെ ഒരു കുടക്കീഴില് കൊണ്ടുവരണമെന്ന ലക്ഷ്യവുമായി രൂപം കൊള്ളുന്ന ഒരു സംഘടനയാണ് WMCA. നമ്മുടെ മലയാളി സമൂഹത്തിന്റെ കലാ-കായിക-സാഹിത്യ അഭിരുചികളുടെ പ്രോത്സാഹനവും രണ്ട് സംസ്കാരങ്ങള്‍ തമ്മിലുള്ള അനുരൂപണവുമാണ് ഈ സംഘടന പ്രഥമമായി ലക്ഷ്യം വയ്ക്കുന്നത് .യുവതീ യുവാക്കളുടേയും കുട്ടികളുടേയും മുതിര്‍ന്നവരുടേയും ഒഴിവു സമയങ്ങളെ ക്രിയാത്മകമായി രൂപവല്‍ക്കരിക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് ഈ സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങളെ തയ്യാറാക്കിയിരിക്കുന്നത്.
©2025. WMCA. All Rights Reserved.