about us

Weston Malayalees Charitable Association (WMCA )

വെസ്റ്റണ്‍ സൂപ്പര്‍ മെയറിലും പരിസരപ്രദേശത്തുമുള്ള മലയാളി കുടുംബങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരണമെന്ന ലക്ഷ്യവുമായി രൂപം കൊള്ളുന്ന ഒരു സംഘടനയാണ് WMCA.
നമ്മുടെ മലയാളി സമൂഹത്തിന്‍റെ കലാ-കായിക-സാഹിത്യ അഭിരുചികളുടെ പ്രോത്സാഹനവും രണ്ട് സംസ്കാരങ്ങള്‍ തമ്മിലുള്ള അനുരൂപണവുമാണ് ഈ സംഘടന പ്രഥമമായി ലക്ഷ്യം വയ്ക്കുന്നത് .യുവതീ യുവാക്കളുടേയും കുട്ടികളുടേയും മുതിര്‍ന്നവരുടേയും ഒഴിവു സമയങ്ങളെ ക്രിയാത്മകമായി രൂപവല്‍ക്കരിക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് ഈ സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങളെ തയ്യാറാക്കിയിരിക്കുന്നത്.  കേരളത്തിലേയും,നമ്മള്‍ ജീവിക്കുന്ന ഈ നാട്ടിലേയും വിവിധ ആഘോഷങ്ങളില്‍ പങ്കു ചേരുക,

our history & who we are!!

ഒഴിവുസമയങ്ങളില്‍ ജോലിയുടെ സംഘര്‍ഷങ്ങളില്‍ നിന്നു മാറി കാരംസ്,ചെസ്സ് മുതലായ വിനോദങ്ങളില്‍ ഏര്‍പ്പെടുക ,കൂടാതെ കുടുംബങ്ങളുടെ ഒത്തുചേരല്‍,സൗഹൃദ സംഭാഷണങ്ങള്‍,ആരോഗ്യകരവും ജൈവീകവുമായ ചര്‍ച്ചകള്‍,കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ സംഗീതോപകരണങ്ങളിലുള്ള പരിശീലനം,സിനിമാ പ്രദര്‍ശനം,വിവിധ തരത്തിലുള്ള പഠന ക്ലാസുകൾ,സേവന പ്രവര്‍ത്തനങ്ങള്‍,തുടങ്ങിയ അനേകം കാര്യങ്ങള്‍ നടപ്പിലാക്കുവാനുള്ള ഈ എളിയ ശ്രമത്തിന് വെസ്റ്റണിലെ എല്ലാ മലയാളികളുടേയും ആത്മാര്‍ത്ഥമായ സഹകരണങ്ങള്‍ ഞങ്ങള്‍ക്കാവശ്യമുണ്ട്.എല്ലാ മലയാളി കുടുംബങ്ങളേയും ഈ അവസരത്തില്‍ ഈ സംഘടനയിലേക്ക് സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

our missions & Values

WMCA യിലെ കുടുംബങ്ങളുടെ ഒത്തുചേരലുകളിലൂടെ പുതിയ ഹൃദങ്ങൾ,ആഘോഷങ്ങള്‍,വിനോദങ്ങള്‍,ഒരുമിച്ചുള്ള ഭക്ഷണം,എല്ലാത്തിനും ഉപരിയായി ഒരേ മനസ്സുള്ള മലയാളികളുടെ ഒരു സ്നേഹ കൂട്ടായ്മ.....

1. കായിക മേളകളും പരിശീലനങ്ങളും

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പങ്കെടുക്കാന്‍ വിവിധ കായിക മല്‍സരങ്ങള്‍,കായിക ഇനങ്ങളിലുള്ള പരിശീലനങ്ങള്‍

2. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പങ്കെടുക്കാന്‍ വിവിധ കായിക മല്‍സരങ്ങള്‍,കായിക ഇനങ്ങളിലുള്ള പരിശീലനങ്ങള്‍

WMCA യുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരണം ആരംഭിക്കുന്ന ഡിജിറ്റല്‍ മാസികയില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കുവാനുള്ള അവസരം .......

3. സേവനങ്ങള്‍ കേരളത്തിലും

കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ നിങ്ങള്‍ക്ക് ലഭിക്കേണ്ട സേവന പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനുള്ള ഇടപെടലുകളും സഹായവും ........

4. പ്രഗല്‍ഭരായ സോളിസിറ്റര്‍മാരുടെ സേവനം

ഇമിഗ്രേഷന്‍,വര്‍ക്ക് വിസ,വിസിറ്റിങ് വിസ,സ്പോണ്‍സര്‍ വിസ,മോര്‍ട് ഗേജ്,പൌരത്വം,പി.ആര്‍,കോര്‍ട്ട് ഓഫ് അപ്പീല്‍, ഫാമിലി ലോ (Child care arrangements,Contact order etc),എല്ലാ വിധ ക്ലൈമുകള്‍(Work Accident,Vehicle Accident),അറ്റസ്റ്റേഷന്‍,Power of Attorney,Name Change..കൂടാതെ ആസ്റ്റ്രേലിയന്‍ രജിസ്റ്റ്രേഷന്‍ ഡോക്യുമെന്‍റേഷന്‍ ....തുടങ്ങിയ എല്ലാ നിയമപരമായ കാര്യങ്ങളിലും പ്രഗല്‍ഭരായ സോളിസിറ്റര്‍മാരുടെ സഹായം....

5. ഇന്‍ഷുറന്‍സ് സേവനങ്ങള്‍

ഇന്ഷുറന്‍സ് സംബന്ധമായ എല്ലാ സഹായങ്ങളും വിദഗ്ധരായ കണ്സല്‍റ്റന്‍റ്സിന്‍റെ സഹായത്തില്‍ ചെയ്തു തരുന്നു